SEARCH


Vadakkathy (Padakkathi) Bhagavathy Theyyam - വടക്കത്തി (പടക്കത്തി) ഭഗവതി തെയ്യം

Vadakkathy (Padakkathi) Bhagavathy Theyyam - വടക്കത്തി (പടക്കത്തി) ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vadakkathy (Padakkathi) Bhagavathy Theyyam - വടക്കത്തി (പടക്കത്തി) ഭഗവതി തെയ്യം

ശിവ പുത്രിയായ ഈ ദേവി മരക്കല ദേവതയാണ്. അസുരനെ വധിക്കാൻ പരശു രാമനൊപ്പം പടക്കെത്തിയ ഭഗവതിയായത് കൊണ്ട് പടക്കത്തി ഭഗവതി എന്നു പേരു വന്നു. എന്നാൽ ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു അതിനാൽ വടക്കത്തി ഭഗവതി പറയപ്പെടുന്നു. ദേവിയുടെ സൃഷ്ടിയെക്കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്. പാല്‍ക്കടലില്‍ വെള്ളിമാന്‍ കല്ലിനരികത്ത് എഴു മടലുകളും എട്ട് തിരുളുകളുമുള്ള ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ എട്ടാം തിരുളിന്റെ മുകളില്‍ ഏഴു പൊന്മുട്ടകള്‍ ഉണ്ടെന്നും അതില്‍ ആറു മുട്ടയുടഞ്ഞു ആറു മലകളായി പോയി ചെന്ന് വീണു എന്നും അതില്‍ നിന് ആറു പേര്‍ ഉണ്ടാകുകയും ഏഴാം മുട്ടയുടഞ്ഞ് ഒരു ദേവ കന്യക ഉണ്ടായി എന്നും പറയപ്പെടുന്നു. പന്ത്രണ്ടാം വയസ്സില്‍ കന്യക ഋതുമതിയായപ്പോള്‍ തിരണ്ടു കല്യാണം ആഘോഷമാക്കാന്‍ ആറു ആങ്ങിളമാരും ഇറച്ചിക്ക് വേണ്ടിനായാട്ടിനു കരിയൂര്‍ കല്‍വളവില്‍ പോയി. നായാട്ടു കഴിഞ്ഞു മാനുമായി വരുന്ന ആങ്ങളമാരെ മച്ചിനിയന്‍മാര്‍ മലയവകാശം പറഞ്ഞു വഴി തടയുകയും മാന്‍ തലയും കാലും തങ്ങള്‍ക്ക് വേണമെന്ന് ശഠിക്കുകയും ആ വാക്കേറ്റം യുദ്ധത്തില്‍ കലാശിക്കുകയും മച്ചിനിയന്‍മാര്‍ അവരെ ആറു പേരെയും യമപുരിക്കയക്കുകയും ചെയ്തു. ഇതറിഞ്ഞ ദേവി തപസ്സു ചെയ്തു ശക്തി നേടി മച്ചിനിയന്‍മാരെ വധിച്ചു. പിന്നീട് പല നാടുകളില്‍ പോയി പലരോടും യുദ്ധം ചെയ്തു പതിനെട്ടു ആയുധങ്ങള്‍ സമ്പാദിച്ചു. ദേവേന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച് തുമ്പിക്കൈ കൈകൊണ്ടു. തുളു നാട്ടില്‍ ചെന്ന് ചേകവരെ തോല്പ്പിച്ച് തുളു താടിയും മീശയും കൈക്കൊണ്ടു. നെല്ലു കുത്തുന്ന പങ്ങാട്ടിയോടു പൊരുതി ഉലക്കയും മുറവും കൈക്കൊണ്ടു. ദേവേന്ദ്ര തണ്ടാത്തിയുടെ ചാണക്കലവും മാച്ചിയും പിടിച്ചു വാങ്ങി. തീയ്യനെ തോല്‍പ്പിച്ച് തളപ്പും ഏറ്റുകത്തിയും കൈകൊണ്ടു. എല്ലാ നാടുകളും ചുറ്റി കണ്ട ദേവി അവസാനം കോലത്ത് നാട് കാണാന്‍ ആഗ്രം പ്രകടിപ്പിക്കുകയും വിശ്വകര്‍മ്മാവിനെ വരുത്തി മരക്കലം പണിത് അതിലേറി കോലത്ത് നാട് മുഴുവന്‍ കണ്ട ശേഷം ഇടത്തൂര്‍ എത്തിയപ്പോള്‍ വിശ്വകര്‍മ്മാവിന്റെ അപേക്ഷ പ്രകാരം അവിടെ കുടിയിരുന്നു എന്നാണു ഐതിഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848